ഒടുവിൽ തങ്ങൾക്ക് ജയിക്കാനും അറിയാമെന്ന് ബ്ലാസ്റ്റേഴ്സ് തെളിയിച്ചു. ഹൈദരാബാദിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
മലയാളിതാരം അബ്ദുൽ ഹക്കു, ജോർദൻ മറെ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയത്.
ആദ്യപകുതിയുടെ 29 ആം മിനിറ്റിൽ തന്നെ അബ്ദുൽ ഹക്കു കേരളബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു.88ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തി. ജയത്തോടെ 6 പോയിന്റോടെ കേരളബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തി.