KeralaNEWS

പള്ളിയിൽ പര്‍ദ്ദ ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി 

മലപ്പുറം: കൊണ്ടോട്ടി ചെറുകാവ് കണ്ണംവെട്ടിക്കാവില്‍ പള്ളിയിൽ പര്‍ദയും നിഖാബും (മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.

വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്താണ് പര്‍ദ്ദ ധരിച്ച യുവാവ് പള്ളിയിൽ എത്തിയത്. അസം സ്വദേശിയായ യുവാവാണ് പിടിയിലായത്. നാട്ടുകാര്‍ പിടികൂടിയ ശേഷം കൊണ്ടോട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Signature-ad

വസ്ത്രം മോഷണം പോയതിനാലാണ് വേഷം മാറിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു.കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ലുലു മാളില്‍ പർദ്ദ ധരിച്ചെത്തി സ്ത്രീകളുടെ ശൗചാലയത്തില്‍ മൊബൈല്‍ ക്യാമറ വെച്ച ഇൻഫോപാര്‍ക്ക് ജീവനക്കാരനെ പിടികൂടിയിരുന്നു.കണ്ണൂര്‍ മുല്ലേഴിപ്പാറ വീട്ടില്‍ അഭിമന്യുവിനെയാണ് കളമശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.

Back to top button
error: