NEWSPravasi

ഭാര്യ ശ്രീജയുടെ നാട്ടില്‍ ഓണംകൂടാൻ പാക് പൗരൻ എത്തും

കോട്ടയം: ഇലക്ഷൻ ചൂടിൽ തിളച്ചു മറിയുന്ന പുതുപ്പള്ളിയിലേക്ക് ഓണം കൂടാൻ പാക് പൗരൻ എത്തുന്നു.പുതുപ്പള്ളിക്കാരി ശ്രീജയുടെ ഭർത്താവും യുഎഇയിലെ അജ്മാനിൽ ജോലി ചെയ്യുന്ന പാകിസ്താൻ പൗരനുമായ തൈമൂര്‍ താരിഖ് ഖുറേഷിയാണ് ഓണം കൂടാൻ കേരളത്തിലേക്ക് എത്തുന്നത്.

ധാരാളം മലയാളി സുഹൃത്തുക്കളുള്ള തൈമൂറിന്റെ ഏറെനാളത്തെ ആഗ്രഹമാണ് കേരളത്തില്‍ ഓണം കൂടണമെന്നത്.നാല് മാസങ്ങള്‍ക്ക് മുൻപാണ് വിസക്ക് അപേക്ഷിച്ചത്. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇത് സാധ്യമായതെന്ന് ശ്രീജ പറഞ്ഞു. ഓണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ തൈമൂറും കേരളത്തിലേക്ക് യാത്രതിരിക്കും. 60 ദിവസം ഇന്ത്യയില്‍ തങ്ങാനാണ് വിസ ലഭിച്ചിരിക്കുന്നത്.

Signature-ad

രണ്ടുവര്‍ഷം മുൻപ് ഒരു ഓണക്കാലത്ത് ഭാര്യക്കൊപ്പം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ടിക് ടോക്കില്‍ വൈറലായതോടെ കേരളത്തിലൊരു ഓണം എന്നത് തൈമൂറിന്റെ സ്വപ്‌നമായിരുന്നു.

Back to top button
error: