KeralaNEWS

ശബരിമലയിലെത്തി അയ്യനെ തൊഴുത് നടി ഗീതയും സുരാജ് വെഞ്ഞാറമൂടും

പത്തനംതിട്ട:ശബരിമലയിലെത്തി അയ്യനെ തൊഴുത് നടി ഗീത.ചിങ്ങം ഒന്നിനാണ് താരം സന്നിധാനത്ത് എത്തിയത്.കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് നടി ദര്‍ശനത്തിന് എത്തിയത്. നിര്‍മ്മാല്യം കണ്ടുതൊഴുത് ഗണപതി ഹോമവും നെയ്യഭിഷേകവും നടത്തിയാണ് താരം മടങ്ങിയത്.
കുറച്ചുനാളായി താരം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. സിനിമ വിട്ട് താരം
ആത്മീയപാതയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതിന് പിന്നാലെയാണ് താരം ശബരിമലയിലെത്തിയത്.
അതേസമയം ശബരിമലയിൽ ദർശനം നടത്തി ചരട് പൂജിച്ച് കെട്ടി നടൻ സുരാജ് വെഞ്ഞാറമ്മൂട്.ചിങ്ങമാസ പൂജകൾക്കായി നട തുറന്നപ്പോഴാണ് സുരാജ് വെഞ്ഞാറമ്മൂട് അയ്യപ്പ സന്നിധിയിൽ എത്തിയത്.

Back to top button
error: