KeralaNEWS

കാസർകോട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ഇരുട്ടിൽ തപ്പി അന്വേഷണ ഏജൻസികൾ

കാസര്‍കോട് കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റും വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.. കോയമ്ബത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റ് പാളത്തില്‍ ഇവ കണ്ട് ട്രെയിൻ നിർത്തിയിട്ടതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.

ഇന്ന് രാവിലെ 11.45 ഓടെയാണ് ചെങ്കല്ലും ക്ലോസറ്റും ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പരിസരവാസികള്‍ ആരെങ്കിലും കൊണ്ടുവച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Signature-ad

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് സംഭവം ഉണ്ടായത്.കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വച്ച്‌ ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ സി8 കോച്ചിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു.നീലേശ്വരത്തുവച്ചും കഴിഞ്ഞ ദിവസം ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: