KeralaNEWS

ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു; മമ്മൂട്ടി മികച്ച നടൻ, ഉർവശി മികച്ച നടി

തിരുവനന്തപുരം:ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു; മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു.

മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം, സി. രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യവസായ (സാമൂഹിക രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം) എന്നിവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും.

Signature-ad

‘പനി’യാണ് മികച്ച ചിത്രം. റോഷാക്ക് എന്ന ചിത്രത്തിന് നിസാം ബഷീറിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. സ്റ്റഫി സേവ്യറാണ് മികച്ച ചലച്ചിത്ര സംവിധായിക (മധുര മനോഹര മോഹം), വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിര്‍മ്മാതാവ് (2018, മാളികപ്പുറം ), ജോണി ആന്റണിയെ മികച്ച സഹനടനായി (അനുരാഗം ) തിരഞ്ഞെടുത്തു. പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം), ബിന്ദു പണിക്കര്‍ (റോഷാക്ക്) എന്നിവരാണ് മികച്ച സഹനടിമാര്‍.

ശ്രീകാന്ത് മുരളി (പത്മിനി ), അമല്‍രാജ് (ക്രിസ്റ്റഫര്‍ ), ബിനോജ് വില്ല്യ (പെന്‍ഡുലം ), പാര്‍വ്വതി ആര്‍ കൃഷ്ണ (കഠിന കഠോരമീ അണ്ഡകടാഹം)കെ. ജി. ഷൈജു (കായ്‌പോള ), ദേവന്‍ ജയകുമാര്‍ (വാലാട്ടി )എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും.

Back to top button
error: