KeralaNEWS

ലോക്കോ പൈലറ്റിന്‍റെ അതീവ ജാഗ്രതയാല്‍ രക്ഷപെട്ട് വീട്ടമ്മ 

കൊല്ലം:ലോക്കോ പൈലറ്റിന്‍റെ അതീവ ജാഗ്രതയാല്‍ രക്ഷപെട്ട്  വീട്ടമ്മ.കഴിഞ്ഞ ദിവസം വൈകുന്നേരം പനയം റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം.

കൊല്ലം ഭാഗത്തേക്ക് വന്ന എക്സ്പ്രസ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് ആണ് റെയില്‍വേ പാളത്തിന് സമീപത്തു കൂടി നടന്നു വരികയായിരുന്ന വീട്ടമ്മ പാളത്തിന് സമീപം വീഴുന്നത് കണ്ടത്.ലോക്കോ പൈലറ്റ് പെട്ടെന്ന് സന്ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പോലീസെത്തി വീട്ടമ്മയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു വീട്ടമ്മ കുഴഞ്ഞുവീണത്.ഇവർ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Back to top button
error: