ചങ്ങനാശേരി:മിത്തു വിവാദത്തില്‍ എൻഎസ്‌എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍.വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥികള്‍ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് വന്നു, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ വന്നു. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയും വരും. ഞങ്ങളവരെ സ്വീകരിക്കും. അത് സാധാരണമാണ്.
അതേസമയം മിത്തുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയ സിപിഎം നേതാവും സ്പീക്കറുമായ എഎൻ ഷംസീറിന് മാപ്പില്ലെന്നും തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.