NEWSSports

തുടര്‍ച്ചയായി അവസരങ്ങള്‍; നിരാശ മാത്രം നൽകി സഞ്ജു സാംസൺ

തിരുവനന്തപുരം:വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടി20യിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഏഷ്യാകപ്പും ലോകകപ്പും അടുത്തെത്തിയ സാഹചര്യത്തില്‍ കരിയറിലെ ഏറ്റവും നിര്‍ണായകമായ സീരീസാണ്  ദുര്‍ബലരായ വെസ്റ്റിന്‍ഡീസിനെതിരെ സഞ്ജു കളഞ്ഞുകുളിച്ചത്.

വെസ്റ്റിൻഡീസിനെതിരായ അവസാന ടി20യില്‍ 9 പന്തില്‍ നിന്നും 13 റണ്‍സുമായാണ് സഞ്ജു പുറത്തായത്. നല്ല ആത്മവിശ്വാസത്തില്‍ മുന്നേറിയ ഇന്നിംഗ്‌സില്‍ അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് ഇത്തവണയും താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.ആദ്യ ടി20യിലും 12 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തില്‍ 7 റണ്‍സിന് പുറത്തായി.

മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയില്‍ തിളങ്ങിയിരുന്നുവെങ്കില്‍ ഏഷ്യാകപ്പില്‍ പ്രതീക്ഷ സജീവമാക്കാന്‍ താരത്തിനാകുമായിരുന്നു.

Signature-ad

അയര്‍ലന്‍ഡിനെതിരെയുള്ള പരമ്ബരയിലാണ് ഇനി സഞ്ജു സാംസണ്‍ കളിക്കുക. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെയും സഞ്ജു പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജുവിനെ കാണുന്നത് ഇനി ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും

Back to top button
error: