കണ്ണൂർ:പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.ചെറുകുന്നിലെ സി വി മുസ്തഫ-ഷമീമ ദമ്ബതികളുടെ മകള്‍ ഫാത്തിമ മിസ് വ (17) ആണ് മരിച്ചത്.
കണ്ണപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.