വീണയ്‌ക്കെതിരായ ആരോപണം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സ്വപ്‌ന രംഗത്തെത്തിയിരുന്നു. അഴിമതിക്ക് മുന്‍ഗണന നല്‍കുമ്ബോള്‍ സത്യസന്ധത തിന്മയായി മാറുമെന്നാണ് സ്വപ്‌ന പറയുന്നത്. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും കാത്തിരുന്നു കാണാമെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയും മകളും കോടികള്‍ വാങ്ങുമ്ബോള്‍ സെലിബ്രിറ്റികളാകും. എന്നാല്‍ സ്വപ്‌ന ഒരു ക്ലാസിഫൈഡ് ക്രിമിനലും. ഇത് ഇവരില്‍ രണ്ടു പേരില്‍ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവന്‍ ഇതില്‍ പങ്കാളികളാണെന്നും സ്വപ്‌ന പറയുകയുണ്ടായി.
അതേസമയം വീണയ്‌ക്കെതിരെ നാളിതുവരെ സ്വപ്‌ന ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കൊന്നും തെളിവ് നിരത്താന്‍ കഴിഞ്ഞിട്ടുമില്ല. ഐടി വകുപ്പുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കള്ളക്കളികളും നടക്കുന്നതായി സ്വപ്‌ന നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള തെളിവ് നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ല.
50 ലക്ഷത്തിലധികം രൂപ വീണ കമ്ബനിയില്‍ നിന്നും ബാങ്കുവഴി കൈപ്പറ്റിയെങ്കിലും പണം വാങ്ങിയ വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണില്‍ ഇവ ചേര്‍ത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ ഇത് കമ്പനികൾ തമ്മിലുള്ള കരാർ പ്രകാരം വാർഷിക മെയിന്റനൻസിനുള്ള തുകയാണെന്നാണ് വിവരം