ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സര്‍കാര്‍ അധികാരത്തില്‍ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു. അതിനിടെ വിജയപുരയില്‍നിന്നുള്ള ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല് കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവാകുമെന്നും യശ്വന്ത് പ്രവചിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് മാസം ആകുമ്ബോഴും പ്രതിപക്ഷ നേതാവിനെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല.കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വമ്ബന്‍ വിജയം പ്രവചിച്ച് ശ്രദ്ധ നേടിയ ആളാണ് യശ്വന്ത് ഗുരുജി.
നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്തിയാല്‍ നരേന്ദ്ര മോദി ഭരണം നിലനിര്‍ത്തുമെന്നും യശ്വന്ത് പറയുന്നു.