IndiaNEWS

എട്ട് പ്രമുഖ യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി:എട്ട് പ്രമുഖ യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.23 ദശലക്ഷത്തോളം വരിക്കാരുള്ള യൂട്യൂബ് ചാനലുകള്‍ വരെ ലിസ്റ്റിലുണ്ട്.

യഹാൻ സച്ച്‌ ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍ക്കാര്‍ വ്ലോഗ്, ഈണ്‍ ടെക് ഇന്ത്യ, എസ്പിഎൻ9 ന്യൂസ്, എജ്യുക്കേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിങ്ങനെയുള്ള യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തിട്ടുള്ളത്.

Signature-ad

ഇവര്‍ നിരന്തരമായി വ്യാജവാര്‍ത്തകളും രാജ്യവിരുദ്ധ വാര്‍ത്തകളും സൈന്യത്തിനെതിരായ വാര്‍ത്തകളും നല്‍കിവരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ ചാനലുകള്‍ക്കെതിരെ വന്ന ആരോപണങ്ങള്‍ വസ്തുതാപരമായി പരിശോധിച്ചതിനുശേഷം ആണ് നടപടി എന്ന് പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ വ്യക്തമാക്കി.

Back to top button
error: