
ശനിയാഴ്ച ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തമിഴ്നാട്ടിലേക്കു മടങ്ങിയ സ്ത്രീത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം കമ്പംമെട്ടിന് സമീപം ചേറ്റുകുഴിയില്‍ കൊച്ചറ മുങ്കിപ്പള്ളം സ്വദേശികളായ ചിലര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും തടസംപിടിക്കാനെത്തിയ സ്ത്രീത്തൊഴിലാളികളെയും മര്‍ദിച്ചിരുന്നു.ഇതാണ് കലാപാഹ്വാനമായി മാറ്റിയത്.
ചേറ്റുകുഴിയില്‍ തമിഴ് സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കു വരുന്ന കേരള വാഹനങ്ങള്‍ എല്ലാം തല്ലിത്തകര്ക്കണമെന്നുമായിരുന്
സംഭവം രൂക്ഷമാകുമെന്ന സ്ഥിതി വന്നതോടെ ഇടുക്കി ജില്ലാ കളക്ടറെയും പോലീസ് മേധാവിയെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ തേനി ജില്ലാ മേധാവികളുമായി ബന്ധപ്പെട്ട് പോലീസിനെ വിന്യസിപ്പിക്കുകയും കലാപാഹ്വാനം നടത്തിയ മുരുകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നുു.
മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തണമെന്ന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന സമരത്തിന്റെ മറപിടിച്ച് 2011ല്‍ തമിഴ്നാട്ടില്‍ മലയാളികള്‍ക്കു നേരേ ഉണ്ടായ വ്യാപകമായ അതിക്രമവും കൊള്ളയും അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലെത്തെയും ശനിയാഴ്ചത്തെയും സംഭവങ്ങള്‍.






