ആലപ്പുഴ: കായംകുളത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണപുരം മുണ്ടുകോട്ട വടക്കതില്‍ രാജേന്ദ്രപ്രസാദ് സന്ധ്യ ദമ്പതികളുടെ മകള്‍ അന്നപൂര്‍ണ (14) യെയാണ് കൃഷ്ണപുരം സാംസ്കാരിക നിലയത്തിലെ ജലാശയത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ രാവിലെ ഒന്‍പതുമണിയോടെ കായംകുളം കൃഷ്ണപുരം സാംസ്കാരികേന്ദ്രത്തിന്റെ സമീപത്തുള്ള അതിര്‍ത്തിച്ചിറയില്‍ വച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് വീട്ടില്‍ വച്ച് അമ്മയുമായി കുട്ടി വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു്. കായംകുളം സെന്റ് മേരീസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.