ബോളിവുഡ് കോളങ്ങളിൽ സജീവ സാന്നിധ്യമാണ് ഷാരൂഖ് ഖാൻറെ മകൾ സുഹാന ഖാൻ. സോഷ്യൽ മീഡിയയിൽ സജ്ജീവമായ സുഹാനയുടെ ഫാഷൻ പരീക്ഷണങ്ങൾക്കും ആരാധകർ ഏറെയാണ്. സുഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപിന്റെ വിവാഹനിശ്ചയത്തിന് എത്തിയതാണ് സുഹാന.
ഡിസൈനർ അർപ്പിത മേത്തയുടെ റോയൽ ബ്ലൂ സാരിയിലാണ് സുഹാന തിളങ്ങിയത്. റോയൽ ബ്ലൂ നിറത്തിലുള്ള സീക്വിനുകളാൽ നിറഞ്ഞ ബോർഡറാണ് സാരിയുടെ ഹൈലൈറ്റ്. നീല നിറത്തിൽ തന്നെയുള്ള സ്ലീവ്ലെസ് ബ്ലൗസ് ആണ് താരം ഇതിനൊപ്പം പെയർ ചെയ്തത്. മോഹിത് റായിയും ഷുഭി കുമാറുമാണ് സ്റ്റൈലിങ് ചെയ്തത്. ഗോൾഡൻ കമ്മലും ബ്രേസ്ലെറ്റുമാണ് താരത്തിൻറെ ആക്സസറീസ്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ചിത്രങ്ങൾ പ്രചരിച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ പങ്കുവച്ചത്. സുന്ദരിയായിട്ടുണ്ടെന്നും കിങ് ഖാൻറെ രാജകുമാരി തന്നെയെന്നുമൊക്കെയാണ് കമൻറുകൾ.
View this post on Instagram