CrimeNEWS

നായാട്ടിനായി പോയിരുന്ന സംഘത്തെ വാഹന പരിശോധനക്കിടയില്‍ വനപാലകർ സാഹസികമായി പിടികൂടി

ഇടുക്കി: ദേവികുളം ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിൽ നായാട്ടിനായി പോയിരുന്ന സംഘത്തെ സാഹസികമായി വനപാലകർ പിടികൂടി. ഇവരുടെ പക്കൽ നിന്നും തോക്കും തിരകളും പിടിച്ചെടുത്തു. നാല് മാസം മുമ്പ് സംഘം നായാട്ട് നടത്തിയ ഭാഗത്തു നിന്നും ഇവർ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു.

ഓട്ടോറിക്ഷയിലും ബൈക്കിലുമായി നായാട്ട് സംഘം സഞ്ചരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദേവികുളം ഫോറസ്റ്റ് റേഞ്ചിലെ വനപാലകർ വാഹന പരിശോധന നടത്തിയത്. വാഹനങ്ങളിലെത്തിയ നായാട്ടു സംഘത്തെ മാട്ടുപ്പെട്ടിക്ക് സമീപം വച്ച് വനപാലകർ തടഞ്ഞ് നിർത്താൻ ശ്രമിച്ചു. എന്നാൽ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വനപാലകർ ഇരുട്ടു കാനം സ്വദേശി അജിത്ത്, അമ്പഴച്ചാൽ സ്വദേശി അമൽ, തോക്കുപാറ സ്വദേശി സണ്ണി എന്നിവരെ സാഹസികമായി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Signature-ad

ഈ സംഘത്തിലുണ്ടായിരുന്ന സാബു, അജി എന്നിവരും തിരിച്ചറിയാത്ത ഒരാളും ഓടി രക്ഷപ്പെട്ടു. നായാട്ടു സംഘത്തിന്റെ പക്കൽ നിന്നും തോക്കും തിരകളും വനപാലകർ പിടിച്ചെടുത്തു. നാല് മാസം മുമ്പ് സംഘം നായാട്ട് നടത്തിയ ഭാഗത്തു നിന്നും ഇവർ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. പിടിയിലായ സംഘം സ്ഥിരം നായാട്ടുകാരാണെന്നാണ് വനപാലകർ നൽകുന്ന വിവരം. ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം ആരംഭിച്ചു.

Back to top button
error: