KeralaNEWS

രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ തൃശൂരിലെ എരുമപ്പെട്ടിയിൽ നിന്നും കാണാതായി, ഇവടെ ബാഗുകള്‍ ക്ലാസ് മുറിയില്‍

  തൃശൂർ എരുമപ്പെട്ടിയിൽ നിന്നും രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ സ്വദേശി അർജുൻ (14), പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ മകൻ ദിൽജിത്ത് (14) എന്നിവരെയാണ് കാണാതായത്. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

ഇന്നലെ രാവിലെ സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ഉച്ചയ്ക്കു  ശേഷമാണ് കാണാതായത്. ഇരുവരുടെയും ബാഗുകൾ ക്ലാസ് മുറിയിൽ തന്നെയുണ്ടായിരുന്നു. സ്കൂൾ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

വിവരങ്ങൾ ലഭിക്കുന്നവർ 04885273002, 9497980532 എന്ന നമ്പറുകളിൽ അറിയിക്കണമെന്ന് എരുമപ്പെട്ടി പൊലീസ് അഭ്യർത്ഥിച്ചു.

Back to top button
error: