IndiaNEWS

കഞ്ചാവിൽ നിന്നും അര്‍ബുദത്തിനുൾപ്പടെ മരുന്ന് നിർമ്മിക്കാൻ ഇന്ത്യ; പദ്ധതിക്ക് കേന്ദ്രാനുമതി

ന്യൂഡൽഹി: കഞ്ചാവ് ഉപയോഗിച്ച് അര്‍ബുദത്തിനുൾപ്പടെ മരുന്ന് നിർമ്മിക്കാൻ ഇന്ത്യ.കനേഡിയൻ സ്ഥാപനമായ ഇൻഡസ് സ്കാനുമായി സഹകരിച്ചാണ് പദ്ധതി.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡഗ്രേറ്റീവ് മെഡിസിൻ ആണ് (ഐ.ഐ.ഐ.എം.)കഞ്ചാവ് ഗവേഷണ പദ്ധതി വഴി മരുന്ന് ഉത്പാദിപ്പിക്കാൻ ഒരുങ്ങുന്നത്.

വിവിധ നാഡീരോഗങ്ങള്‍ക്കും പ്രമേഹത്തിനും അര്‍ബുദത്തിനും അപസ്മാരത്തിനുമായി ഉന്നതനിലവാരത്തിലുള്ള മരുന്ന് നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജമ്മുവിലെ ഛത്തയില്‍ സി.എസ്.ഐ.ആര്‍- ഐ.ഐ.ഐ.എം  കഞ്ചാവ് തോട്ടം വികസിപ്പിച്ചിട്ടുണ്ട്. ഒരേക്കറില്‍ പ്രത്യേക സംരക്ഷിത മേഖലയായാണ് തോട്ടം പരിപാലിക്കപ്പെടുന്നത്. കനേഡിയൻ കമ്ബനിയുമായി പൊതു- സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി.
പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതായി കഴിഞ്ഞ ദിവസം ശാസ്ത്ര- സാങ്കേതിക മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു.ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടും പദ്ധതി വളരെ പ്രധാനപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു.

Back to top button
error: