CrimeKerala

കണ്ണൂരിൽ വൻ ലഹരിവേട്ട; യുവാവും യുവതിയും അറസ്റ്റിൽ

കണ്ണൂർ: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാരക ലഹരിമരുന്ന്  വിതരണത്തിനെത്തിക്കുന്ന യുവതിയും യുവാവും പിടിയിൽ. തൃശൂർ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മരിയ റാണി (21) ,വയനാട് ബത്തേരി പടിച്ചിറ സ്വദേശി ഷിൻ്റോ ഷിബു (23) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ  പിടികൂടിയത്.
കക്കാട് റോഡിൽ തെക്കീ ബസാർ മെട്ടമ്മലിൽ വെച്ചാണ്
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്നും 23.779 ഗ്രാം മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനും 64 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.
ചെറുകിട വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം ബാംഗ്ലൂരിൽ നിന്നും മറ്റും മയക്കു മരുന്നുകൾ എത്തിച്ചു കൊടുക്കുന്നതിൽ പ്രാധാനികളാണ് ഇരുവരും.

Back to top button
error: