KeralaNEWS

കുളത്തൂപ്പുഴയില്‍ 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ വിറ്റ ദമ്ബതികള്‍ക്കെതിരെ വകുപ്പ് കടുപ്പിച്ച് പൊലീസ് 

കൊല്ലം:കുളത്തൂപ്പുഴയില്‍ 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ വിറ്റ ദമ്ബതികള്‍ക്കെതിരെ വകുപ്പ് കടുപ്പിച്ച് പൊലീസ്.പ്രതികള്‍ക്കെതിരെ എസ് സി , എസ്ടി വകുപ്പ് ചുമത്തി.കേസന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.

വിഷ്ണു ,ഭാര്യ സ്വീറ്റി എന്നിവര്‍ക്കെതിരെയാണ് നടപടി.പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റെന്നാണ് കേസ്.

വിഷ്ണു അടുപ്പം സ്ഥാപിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിഷ്ണു പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയും സ്വീറ്റി അത് മൊബൈല്‍ ഫോണില്‍  ഷൂട്ട് ചെയ്യുകയുമായിരുന്നു.പിന്നീട് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിറ്റു.

Signature-ad

പതിനായിരം രൂപയാണ് ദൃശ്യങ്ങള്‍ വിറ്റതിലൂടെ ലഭിച്ചതെന്നാണ് വിഷ്ണു പോലീസിന് നല്‍കിയ മൊഴി.എന്നാൽ ഇയാൾ ഇത്തരത്തിൽ നിരവധി പേർക്ക് ദൃശ്യങ്ങൾ കൈമാറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും  അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം. എത്ര പേര്‍ക്കാണ് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച്‌ നല്‍കിയതെന്ന് സൈബര്‍ പോലീസിന്‍റെ സഹായത്തോടെ കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.

നേരത്തെ ഇയാൾ സ്വന്തം ഭാര്യയുമായി ബന്ധപ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ചും വിൽപ്പന നടത്തിയിരുന്നു.ഭാര്യയുടെ അറിവോടുകൂടി തന്നെയായിരുന്നു ഇത്.ഒരേ കഥാപാത്രങ്ങൾ കസ്റ്റമേർസിന് മടുത്തതോടെയാണ് പത്താം ക്ലാസുകാരിയെ ട്യൂഷൻ നൽകാനെന്ന വ്യാജേന വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചതും ദൃശ്യങ്ങൾ ചിത്രീകരിച്ചതും എന്നാണ് വിവരം.

Back to top button
error: