സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവരുടെ പൗരോഹിത്യം നീക്കൽ ഉടനുണ്ടാവില്ല. അപ്പീൽ സാധ്യത ഉള്ളതുകൊണ്ടാണ് ഇത്. ഇവരുടെ മേൽ ഉള്ള ആരോപണങ്ങൾ അവിശ്വസനീയം ആണ് എന്ന് കോട്ടയം അതിരൂപതയുടെ പ്രതികരണം വന്നിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സ്വാഭാവിക അവകാശം പ്രതികൾക്ക് ഉണ്ടെന്ന് അതിരൂപത വ്യക്തമാക്കുന്നു.
മൂന്നുതരത്തിലാണ് പൗരോഹിത്യം എടുത്തുകളയുന്നത്. ആരുടെയെങ്കിലും സമ്മർദ്ധം കൊണ്ട് രംഗത്ത് വരുന്നവരെ ഒഴിവാക്കുന്നതാണ് ഇതിലൊന്ന്. വൈദികവൃത്തിയിൽ നിന്ന് സ്വയം ഒഴിവാകുന്നവർക്ക് അങ്ങനെ ചെയ്യാം. ശിക്ഷാനടപടികളിമേൽ നടപടി കൈക്കൊള്ളേണ്ടത് അതത് രൂപതകളുടെ മെത്രാന്മാർ ആണ്. അന്വേഷണ കമ്മീഷനെ വച്ച് സാക്ഷികളെ വിസ്തരിച്ച് ആണ് ഈ നടപടി. പുറത്താക്കപ്പെട്ടവർക്ക് വത്തിക്കാനിൽ അപ്പീൽ നൽകാനും സാധ്യതയുണ്ട്.