NEWS

കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു, ആരോപണം മുസ്ലിം ലീഗിനെതിരെ

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കല്ലൂരാവി പഴയ കടപ്പുറത്ത് ഓഫ് അബ്ദുൽ റഹ്മാനാണ് കുത്തേറ്റ് മരിച്ചത്. 32 വയസ്സാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ആണ്.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലൂരാവി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

Signature-ad

ഔഫിന്റെ സുഹൃത്ത് ശുഹൈബിനെയും അക്രമികൾ കുത്തിയിരുന്നു. ഇവർ രണ്ടുപേരും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുന്ന വഴിയിലായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. കുത്തിയ ഉടൻ അക്രമികൾ ഓടി മറഞ്ഞു. ഔഫിന്റെ രണ്ട് സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ പിന്നാലെ ഉണ്ടായിരുന്നു. ഇവർ ഔഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിനു പിന്നിൽ മുസ്ലിം ലീഗ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്നാണ് ലീഗിന് നിലപാട്.

Back to top button
error: