മുംബൈ:പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന് മത്സര തിയതി മാറ്റി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം 14 ന് നടത്തത്തക്ക രീതിയിലാണ് പുതിയ ക്രമീകരണം.
വേദി അഹമ്മദാബാദ് തന്നെയായിരിക്കും.ഇതോടെ ലോകകപ്പിലെ മറ്റ് ചില മത്സരങ്ങളുടെ തിയതിയും മാറും.ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമാണ് ഇന്ത്യ- പാക് മത്സരം.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് മത്സരം നടത്താനാണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമാണ് അന്നേദിനം എന്നതിനാല്‍ സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതോടെ ഐസിസിയും ബിസിസിഐയും മത്സര തിയതി മാറ്റാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.