തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും.നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് മത്സ്യത്തൊഴിലാളികള്‍ വീണ്ടും കടലിലേക്ക് ഇറങ്ങുന്നത്.
3500 യന്ത്രവല്‍കൃത ബോട്ടുകള്‍ ഇന്ന് അർധരാത്രിയോടെ മീന്‍ പിടിക്കാന്‍ കടലിലിറങ്ങും.ബോട്ടുകളുടെ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമെത്തും.ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ സർക്കാർ അനുവദിച്ചിരുന്നു.