കോഴിക്കോട്: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണിലൂടെ അജിന് പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ പ്രതി പെണ്‍കുട്ടിയില്‍ നിന്ന് ഒഴിഞ്ഞു മാറി. പിന്നീട് പോലീസ് കേസ് എടുത്തതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പിന്നീട് ഇയാള്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട് ഭാഗങ്ങളിലായി പോലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായി. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.