വിമാനത്തില്‍ വച്ച് വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രഫസര്‍ അറസ്റ്റില്‍. പട്ന സ്വദേശിയായ രോഹിത് ശ്രീവാസ്തവയാണ് (50) അറസ്റ്റിലായത്. ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡികോ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് ഡെല്‍ഹിയില്‍ നിന്ന് ഇന്‍ഡികോ വിമാനം പുറപ്പെട്ടത്. പ്രഫസറുടെ സീറ്റിനടുത്താണ് 24 കാരിയായ ഡോക്ടര്‍ ഇരുന്നത്. മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് നിരവധി തവണ പ്രഫസര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചു എന്നാണ് ഡോക്ടറുടെ പരാതി.
രണ്ടു പേരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ ജീവനക്കാര്‍ ഇടപെട്ടു. മുംബൈ വിമാനത്താവളത്തില്‍ വിമാനം എത്തിയ ശേഷം പൊലീസ് പ്രതിയെ സഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രൊഫസർക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.