LIFEMovie

‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെ ചിരഞ്‍ജീവി! ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി സ്വീകരിക്കും

തെലുങ്കിൽ യുവ നടൻമാരെയും പിന്നിലാക്കി ചിത്രം വൻ വിജയത്തിലേക്ക് എത്തിച്ച് വിസ്‍മയിപ്പിക്കുകയാണ് ഇപ്പോഴും ചിരഞ്‍ജീവി. ചിരഞ്‍ജീവിയുടെ മാസ്‍മകരികത വിജയങ്ങളെ നിർണയിക്കുന്നു. അതുകൊണ്ടാണ് ചിരഞ്‍ജീവിയുടെ ഓരോ പുതിയ ചിത്രങ്ങളും ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ‘ഭോലാ ശങ്കർ’ എന്ന പുതിയ ചിത്രം റിലീസ് ചെയ്യാനിരിക്കേ ചിരഞ്‍ജീവിയുടെ പ്രതിഫലമാണ് ആരാധകരുടെ ചർച്ചകളിൽ നിറയുന്നത്.

‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെയാണ് താരം എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി താരം സ്വീകരിക്കും. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്‍ജീവി നായകനായ ‘ഭോലാ ശങ്കർ’. മെഹർ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിർമിക്കുന്നത്. കീർത്തി സുരേഷ് ചിത്രത്തിൽ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുമ്പോൾ നായികയാകുന്നത് തമന്നയാണ്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

Signature-ad

ചിരഞ്‍ജീവിയുടെ ‘ഭോലോ ശങ്കർ’ സിനിമയുടെ ട്രെയിലർ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാർത്താണ്ഡ് കെ വെങ്കടേഷ് ആണ്. ‘വേതാളം’ എന്ന ചിത്രത്തിൽ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ൽ ചിരഞ്‍ജീവി എത്തുകയെന്നാണ് റിപ്പോർട്ട്. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹർ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തിൽ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹർ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോൾ വൻ വിജയമാകുമെന്ന് ഉറപ്പ്.

ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ‘വാൾട്ടർ വീരയ്യ’ വൻ ഹിറ്റായി മാറിയിരുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോബി കൊല്ലി തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

Back to top button
error: