FoodNEWS

തക്കാളി വേണ്ടേ വേണ്ട ! വറുത്തരച്ച ഉള്ളിത്തീയലിന് എന്തൊരു രുചി !!

റുത്തരച്ച ഉള്ളിത്തീയല്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല.വളരെയെളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്.  വറുത്തരച്ച ഉള്ളിത്തീയല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ചെറിയ ഉള്ളി – അര കിലോ

Signature-ad

തേങ്ങാ – ഒന്ന്

വറ്റല്‍ മുളക് -12

മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍

വാളൻപുളി – ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍

തയ്യാറാക്കുന്ന വിധം

ഉള്ളി കനംകുറച്ച്‌ വട്ടത്തില്‍ അരിഞ്ഞ് എണ്ണചേര്‍ക്കാതെ വഴറ്റുക. നന്നായി വഴന്ന് ക‍ഴിയുമ്ബോള്‍ പൊടിച്ച്‌ എടുക്കാൻ പാകത്തിന് നാല് സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് വറുക്കുക. അത് വറുത്ത് പൊടിച്ച്‌ മാറ്റിവയ്ക്കുക.

അതിന് ശേഷം തേങ്ങയും പത്തു വറ്റല്‍ മുളകും മല്ലിപ്പൊടിയും കൂടെ വറുത്തരക്കാനായി മൂപ്പിച്ചെടുക്കുക. അരയ്ക്കാൻ മാത്രമുള്ള വെള്ളം ചേര്‍ത്ത് കുഴമ്ബ് പരുവത്തില്‍ അരച്ചെടുക്കുക.

ആ അരപ്പിലേക്ക് വറുത്തുപൊടിച്ചു വച്ച ഉള്ളി ചേര്‍ക്കണം. അല്‍പ്പം വെള്ളത്തില്‍ പുളി പിഴിഞ്ഞ് അതും ഈ കൂട്ടില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഒന്ന് ഇളക്കണം.

ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്പൊട്ടുമ്ബോള്‍ രണ്ടു വറ്റല്‍ മുളക് കൂടെ ചേര്‍ത്ത് മൂപ്പിക്കുക. അതിലേയ്ക്ക് ഉള്ളിയും വറുത്തരപ്പും ചേര്‍ന്ന കൂട്ട് ചേര്‍ത്ത് ഇളക്കുക.ഇളക്കുക.നന്നായി തിളച്ചു കഴിയുമ്ബോള്‍ വാങ്ങി വയ്ക്കുക.

Back to top button
error: