ന്യൂഡൽഹി: ഡല്‍ഹിയില്‍ വീട്ടമ്മയെ വെടിവെച്ചു കൊന്നശേഷം യുവാവ് ജീവനൊടുക്കി.ഇയാളും സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയത്.
ഇന്നലെ രാത്രിയിൽ ഡല്‍ഹിയിലെ ദാബ്രി മേഖലയിലായിരുന്നു സംഭവം.രേണു ഗോയല്‍ (40) എന്ന യുവതിയാണ് മരിച്ചത്. ആശിഷ് (23) എന്ന യുവാവാണ് രേണുവിനു നേര്‍ക്ക് നിറയൊഴിച്ചത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും പരിചയക്കാരായിരുന്നു എന്നാണ് വിവരം.
രേണുവിന്റെ തലയ്ക്കാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടൻ തോക്ക് ഉപയോഗിച്ചാണ് ആശിഷ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. രേണുവിന് ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്.സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ആശിഷ് സ്വന്തം വീടിന്റെ ടെറസില്‍ സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയത്.