KeralaNEWS

ഏഴുമാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ 

ഇടുക്കി: ഏഴ് മാസം ഗർഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഉപ്പുതറ പത്തേക്കര്‍ പുത്തൻവീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്.

വൈകിട്ട് നാലു മണിയോടെയാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഭര്‍തൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.ഉടൻ തന്നെ ഇവര്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീടിനു പിൻവശത്തെ വാതില്‍ തുറന്നപ്പോഴാണു ഗ്രീഷ്മയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Signature-ad

മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനില്‍ ഗണേശൻ-സെല്‍വി ദമ്ബതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ഉപ്പുതറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Back to top button
error: