FeatureNEWS

ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതും വഴിപാട്; അറിയാം ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

പരിചിതരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് വഴിപാടായുള്ള ഒരമ്പലം. കെട്ടുകഥയല്ലിത്. ഇന്തോനേഷ്യയിലെ സോളോയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്രാഗൻ റീജൻസിയിലെ ഒരു കുന്നിൻ മുകളിലുള്ള ജാവനീസ് ദേവാലയമാണ് വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്.
 സോളോയിൽ നിന്ന് 28 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് ഓരോ 35 ദിവസം കൂടുമ്പോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടാനായി ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരാണ് എത്തിച്ചേരുന്നത്.

മൗണ്ട് കെമുകസ് അല്ലെങ്കിൽ ഗുനുങ് കെമുകസ് ( സെക്സ് മൗണ്ടൻ ) എന്ന മലയിലാണ് ക്ഷേത്രമുള്ളത്. പുണ്യസ്ഥലത്ത് വിവാഹേതര ലൈംഗികബന്ധം അവർക്ക് ഭാഗ്യം നൽകുമെന്ന് വിശ്വസിക്കുന്നു.

ജാവനീസ് രാജാവിന്റെ മകനായ  പംഗേരൻ സമോദ്രോയുടെയും രണ്ടാനമ്മയായ നായി ഒൻട്രോവുലന്റെയും ദേവാലയമാണിത്. രാജകുമാരൻ പംഗേരൻ സമോദ്രോ തന്റെ രണ്ടാനമ്മയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് ഈ ആചാരം ആരംഭിച്ചതെന്നാണ് ഐതിഹ്യം.

Signature-ad

ഈ സ്ഥലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഭാഗ്യം മാത്രമല്ല, സമ്പത്തും കൊണ്ടുവരുമെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു.ഈ ദേവാലയത്തിലേക്ക് കടക്കണമെങ്കിൽ 5,000 രൂപ ആണ് പ്രവേശന ഫീസ്.ഓരോ 35 ദിവസത്തിലും തുടർച്ചയായി ഏഴ് തവണ തീർഥാടകർ ഇവിടെയെത്തി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് വിശ്വാസം.

 

വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ ഇവിടെയെത്തി പരപുരുഷന്മാരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നു. വിവാഹിതരായ പുരുഷന്മാരും സർക്കാർ ഉദ്യോഗസ്ഥരും ഐശ്വര്യം ലഭിക്കാൻ ഇവിടെ വന്ന് പരിചയമില്ലാത്ത സ്ത്രീകളുമായി സെക്സിലേർപ്പെടുന്നു. ലൈം​ഗിക തൊഴിലാളികളും ഇത് ഒരു അവസരമായി കണ്ട് ഇവിടെ എത്താറുണ്ടത്രെ.

 

ഒരു മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലാണ് ഇത്തരം ഒരു ആചാരം നടക്കുന്നത്. ഈ ആചാരം ഇന്തോനേഷ്യയിൽ തന്നെ മറ്റെവിടെയെങ്കിലുമോ മറ്റ് ഇസ്ലാമിക രാജ്യങ്ങളിലോ നിലവിലില്ല.16-ാം നൂറ്റാണ്ട് മുതൽ ഇവിടെ ഈ ആചാരം നിലനിൽക്കുന്നതായി പറയപ്പെടുന്നു.

Back to top button
error: