ബിഗ് ബോസ് മലയാളം വിജയി അഖിലും ഭാര്യയും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് അഖില്‍ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു അഖില്‍ തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വെളിപ്പെടുത്തിയത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മനസ് തുറന്നത്.
അഖിലിന്റെ വാക്കുകള്‍
കരിമണിമാലയിട്ട് കെട്ടിക്കാൻ ഞാൻ പറഞ്ഞതാണ്. ഇവര്‍ ഞാൻ പറഞ്ഞത് കേട്ടില്ല. സ്വര്‍ണം വാടകയ്‍ക്കെടുത്തേ കെട്ടിക്കുകയുള്ളൂവെന്ന് പറഞ്ഞൂ. ഞാൻ അന്ന് പറഞ്ഞപ്പോള്‍ പുഛമായിരുന്നു. 2021ഒക്കെ ആകുമ്പോഴേക്ക് ഞാൻ എന്തെങ്കിലും പറയുന്നത് നാല് പേര് കേള്‍ക്കും എന്നൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ ഒരു വേദിയില്‍ പ്രസംഗിക്കുകയായിരുന്നു. സ്‍ത്രീയാണ് ധനം എന്നൊക്കെയാണ് പറയുന്നത്. അപ്പോള്‍ ഒരാളെഴുന്നേറ്റ് എന്റെ വിവാഹ ഫോട്ടോ കാണിച്ചു. 75 പവൻ സ്വര്‍ണം വാങ്ങിച്ച് പറയുകയാണ് ഞാനെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. എനിക്ക് ഭാവി ചിന്തയുള്ളതിനാല്‍ ഞാൻ പറഞ്ഞിരുന്നു, കരിമാല മതിയെന്ന്. എന്നാല്‍ എന്റെ മോളെ സ്വര്‍ണമിട്ടേ വിവാഹം കഴിപ്പിക്കൂവെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ കയ്യില്‍ എന്തെങ്കിലും പൈസയുണ്ടോ?. ഇല്ല. ജ്വല്ലറിയില്‍ ഒരു ദിവസത്തേയ്‍ക്ക് വാടകയ്‍ക്കെടുത്തായിരുന്നു വിവാഹത്തിന് സ്വര്‍ണമെടുത്തത്.
അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ഓമന’ എന്നാണ് സിനിമയുടെ പേര്. കോട്ടാത്തലയുമായി ബന്ധപ്പെട്ട നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജോജു ജോര്‍ജിന്റെ ചിത്രത്തിലും ഭാഗമായേക്കുമെന്ന് അഖില്‍ വെളിപ്പെടുത്തിയിരുന്നു. ചില പ്രമുഖ സംവിധായകര്‍ വിളിച്ചിരുന്നു. എന്നാല്‍ നായകനാകാനൊന്നും ആഗ്രഹമില്ല, തിരക്കുണ്ട്. എന്നാല്‍ പെട്ടെന്ന് തനിക്ക് ഒരു സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം എന്നുമായിരുന്നു നാട്ടുകാരോട് സംസാരിക്കവേ അഖില്‍ മാരാര്‍ വ്യക്തമാക്കിയത്.