തിരുവനന്തപുരം:സംസ്ഥാനം കടുത്ത സാമ്ബത്തിക ഞെരുക്കത്തിലാണെങ്കിലും ഓണക്കിറ്റുകള്‍ മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.
അര്‍ഹരായ മുഴുവൻ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. സപ്ലൈകോയ്ക്ക് ഈയാഴ്ചതന്നെ കുറച്ച് പണം അനുവദിക്കും. സംസ്ഥാനത്ത് പൊതുവിതരണസമ്ബ്രദായം മെച്ചപ്പെടുത്താൻ എല്ലാനടപടികളും സ്വീകരിക്കും. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് പോലുള്ള സ്ഥാപനങ്ങളില്‍ പൊതുവിപണിയേ ക്കാള്‍ വിലകുറച്ച് വില്‍ക്കുന്ന നടപടി തുടരും.
റേഷൻ നല്കുന്നതിനുവേണ്ടി നെല്ല് ഏറ്റെടുത്ത് നല്‍കിയതിന്റെ തുക കേന്ദ്രം തിരിച്ചുതന്നിട്ടില്ല. കേന്ദ്രം തരുന്നതിനൊപ്പം മൂന്നിലൊന്നോളം തുക കേരളം പ്രത്യേക സപ്പോര്‍ട്ടിങ് സബ്സിഡിയായി നല്‍കുന്നുണ്ട്. കേന്ദ്രത്തില്‍നിന്ന് പണം ലഭിക്കുമ്ബോള്‍ ഈ തുകയും ചേര്‍ത്ത് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.