KeralaNEWS

കണ്ണൂർ ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടൽ

കണ്ണൂർ: ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍.ഇതേത്തുടർന്ന് മുച്ചിയാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.

കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ മണിക്കടവ് അങ്ങാടിയിലും വെള്ളം കയറി.പ്രദേശത്തെ വീടുകളിലേക്ക് ഇതുവരെ വെള്ളം കയറിയിട്ടില്ല.

Signature-ad

മലവെള്ളം വലിയതോതില്‍ ഒഴുകിയെത്തുന്നുണ്ട്.കൂടുതല്‍ മലവെള്ളം ഒഴുകിയെത്തിയാല്‍ വീടുകളിലും വെള്ളം കയറിയേക്കാം.ആളുകളെ ഇവിടെ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.

Back to top button
error: