KeralaNEWS

ഓണത്തിന് മൂന്നാഴ്ച ബാക്കിയുണ്ട്;ഇപ്പോഴെ ഇലയിടണ്ട: ധനമന്ത്രി കെ എൻ ബാലഗോപാല്‍

തിരുവനന്തപുരം:ഓണക്കിറ്റ് വിതരണ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കുക എന്നത് മുന്‍പുണ്ടായിരുന്ന രീതിയല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.

 കോവിഡിന്റെ സമയത്തും അതിനു ശേഷവും നടത്തിയതു പോലെയുള്ള ഓണക്കിറ്റ് പ്രതീക്ഷിക്കരുതെന്നും  മന്ത്രി പറഞ്ഞു.

Signature-ad

എണ്ണ വിലക്കയറ്റം, കേന്ദ്ര നയങ്ങള്‍, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങളാണ് കേരളത്തിലെ നിലവിലെ  പ്രതിസന്ധിക്ക് കാരണമായതെന്നും ബാലഗോപാല്‍ വിശദീകരിച്ചു.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കുക എന്നത് മുൻപുണ്ടായിരുന്ന രീതിയല്ല. കൊവിഡിന്റെ സമയത്തും അതിനുശേഷവും നടത്തിയതുപോലെ ഓണക്കിറ്റ് വിതരണം ആരും പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഓണക്കാലം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്ന് വ്യക്തമാക്കിയ ധനമന്ത്രി ഓണത്തിന് ഇനി മൂന്നാഴ്ച ബാക്കിയുണ്ടെന്നും പറഞ്ഞു.

 കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി.ക്ക് മുൻപ്  സഹായങ്ങള്‍ വേണ്ടിവന്നിരുന്നില്ല.എണ്ണ വിലക്കയറ്റം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയെല്ലാമായി പിന്നീട് കെ.എസ്.ആര്‍.ടി.സിയും പ്രതിസന്ധിയിലായി.ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി.ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും കെട്ടിടങ്ങള്‍ പണിയുന്നതിനുമായി മൂലധന നിക്ഷേപമടക്കം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും ധനമന്ത്രി പറഞ്ഞു. ശമ്ബളത്തിനും പെൻഷനുമായി ഒരുമാസം 120 കോടി രൂപയിലധികമാണ് ചെലവുവരുന്നത്. അത് സ്ഥിരമായി നല്‍കാമെന്ന് സര്‍ക്കാര്‍ ഏറ്റിട്ടില്ല. എന്നാല്‍ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്-ബാലഗോപാല്‍ പറഞ്ഞു.

കേന്ദ്രത്തില്‍നിന്ന് മുൻപ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോള്‍ ലഭിക്കുന്നില്ല. അത് ലഭിച്ചാല്‍ പ്രതിവര്‍ഷം 20,000 കോടി രൂപ അധിക വരവുണ്ടാകും. ഈ പണം കേരളത്തിന് ലഭിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സപ്ലൈക്കോയ്ക്ക് ഈയാഴ്ച തന്നെ കുറച്ച്‌ തുക അനുവദിക്കും. ഓണക്കിറ്റിനെക്കുറിച്ച്‌ തീരുമാനമെടുത്തില്ല-ധനമന്ത്രി വിശദീകരിച്ചു.

Back to top button
error: