ദില്ലി: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ വിവേക് അഗ്നിഹോത്രി അടുത്തിടെയാണ് ഈ ചിത്രത്തിന്റെ ഒരു എക്സ്റ്റന്റഡ് പതിപ്പ് പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷമാണ് വിവേക് അഗ്നിഹോത്രി തന്റെ പുതിയ പ്രൊജക്ടുമായി രംഗത്തെത്തിയത്. 2022-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
‘ദി കശ്മീർ ഫയൽസ് അണ് റിപ്പോര്‍ട്ടഡ് എന്നാണ് പുതിയ പതിപ്പ് ചിത്രത്തിന്റെ പേര്. അതേസമയം ധൈര്യമുണ്ടോ ‘മണിപ്പൂർ ഫയൽസ്’ ചെയ്യാൻ എന്നാണ് സംവിധായകനോട് സോഷ്യൽ മീഡിയയുടെ ചോദ്യം.
“ഞാന്‍ തന്നെ ആ ചിത്രം നിര്‍മ്മിക്കണം എന്ന് വിശ്വാസം രേഖപ്പെടുത്തിയതിന് നന്ദി. എല്ലാം ചിത്രവും ഞാന്‍ തന്നെ എടുക്കണം എന്ന് എന്താണിത്ര നിര്‍ബന്ധം. നിങ്ങളുടെ ‘ടീം ഇന്ത്യ’യില്‍ അതിന് കഴിവുള്ള മനുഷ്യന്മാരായ ഫിലിംമേക്കേര്‍സ് ഒന്നും ഇല്ലെ?” – ഇതായിരുന്നു വിവേക് അഗ്നിഹോത്രിയുടെ മറുപടി.