തീയേറ്ററുകളെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചവയാണ് ഷക്കീല ചിത്രങ്ങള്‍. കാലാന്തരത്തില്‍ ഷക്കീല സിനിമകളുടെ മാര്‍ക്കറ്റ് ഇല്ലാതായെങ്കിലും ഷക്കീലയെ മലയാളി ഒരിക്കലും മറക്കില്ല.ഇപ്പോൾ ഒരു മാഗസിന് ഷക്കീല നൽകിയ അഭിമുഖമാണ് കേരളത്തിൽ ചർച്ചാവിഷയമായിരിക്കുന്നത്.
കിന്നാരത്തുമ്ബിയില്‍ അഭിനയിക്കുമ്ബോള്‍ എനിക്ക് 23 വയസായിരുന്നു. കൂടെ അഭിനയിച്ച കുട്ടിയ്ക്ക് 17 വയസ്. അന്ന് എന്നെ 33 കാരിയായാണ് ചിത്രീകരിച്ചത്.അന്നത്തെ എന്റെ ശരീരഘടന വെച്ചാണ് എന്നെ സ്‌ക്രീനില്‍ 33 കാരിയാക്കിയത്. ചിത്രം ഹിറ്റായി. അന്നാണ് മലയാളികളുടെ ലൈംഗിക താല്‍പര്യത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയത്- ഷക്കീല പറയുന്നു.
തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും കടന്നു വന്ന പെണ്‍കുട്ടിയ്ക്ക് അഡള്‍ട്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്ബോള്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വരും.അതിന്റെ നാലിരട്ടി താൻ അനുഭവിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.
“തന്റെ കുടുംബത്തിന് വേണ്ടിയാണ് താന്‍ അഡള്‍ട്ട് സിനിമകളില്‍ അഭിനയിച്ചത്. അതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവരോട് അന്നുമിന്നും സഹതാപം മാത്രമേയുള്ളൂ.നിങ്ങൾ ഇന്ന് വല്ലതും കഴിച്ചോ എന്ന് ചോദിക്കാൻ ആരുമില്ലായിരുന്നു.അഡള്‍ട്ട് സിനിമകളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. അന്നെനിക്ക് ഒരു സിനിമയുടെ കഥയെക്കുറിച്ചോ അണിയറ പ്രവര്‍ത്തനങ്ങളെക്കുറച്ചോ കാര്യമായ വിവരങ്ങളും ഇല്ലായിരുന്നു. കിന്നാരത്തുമ്ബികളില്‍ അഭിനയിച്ച ശേഷമാണ് അഡള്‍ട്ട് ചിത്രങ്ങളില്‍ കൂടുതലായി അഭിനയിക്കാന്‍ തുടങ്ങിയത്. അതിന് ശേഷമാണ് ഇത്തരം സിനിമകള്‍ ഇങ്ങനെയായിരിക്കുമെന്നും എങ്ങനെയൊക്കെ അഭിനയിക്കണമെന്നും ഞാന്‍ പഠിച്ചത്” ഷക്കീല പറയുന്നു.
ആ സമയത്ത് എന്റെ കുടുംബം നോക്കുകയെന്ന ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അതിനു വേണ്ടിയാണ് ഞാന്‍ സിനിമകളില്‍ അഭിനയിച്ചത്. കുടുംബത്തില്‍ നിന്നു തന്നെ പലരും ഇത്തരത്തിലുള്ള സിനിമകളില്‍ അഭിനയിച്ചതിന് എന്നെ വഴക്കു പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. കുടുംബത്തിന് പുറത്തു നിന്നും ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ അവരോടെല്ലാം ചോദിച്ചത് ഒരൊറ്റ ചോദ്യമാണ്. എന്റെ കുടുംബത്തിന് ഭക്ഷണം നിങ്ങള്‍ കൊടുക്കുമോ? എന്നാണെന്ന് ഷക്കീല പറയുന്നു.
ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് ഷക്കീല. ഇപ്പോള്‍ മലയാളം ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യമാണ് ഷക്കീല. ഫ്‌ളവേഴ്‌സ് ചാനലിലെ പരമ്ബരയാ സുസുവിലൂടെയാണ് ഷക്കീല തിരിച്ചുവരുന്നത്.