ഏത് വീട്ടിലും എപ്പോഴും അടുക്കളയില്‍ കാണുന്ന ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിലേക്കുള്ള ചേരുവ എന്നതില്‍ കവിഞ്ഞ് ഒരു മരുന്നായിത്തന്നെയാണ് നമ്മള്‍ വെളുത്തുള്ളിയെ കണക്കാക്കാറ്. വെളുത്തുള്ളിയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും. അണുബാധകളെ ചെറുക്കാനും വെളുത്തുള്ളിക്ക് ഏറെ കഴിവുണ്ട്.
യോഗര്‍ട്ടാണ് ഈ പട്ടികയില്‍ മൂന്നാമതായി വരുന്നത്. നിരവധി ആരോഗ്യഗുണങ്ങള്‍ക്കും രുചിക്കുമൊപ്പം പ്രതിരോധശേഷിയെ ത്വരിതപ്പെടുത്താനും യോഗര്‍ട്ടിന് കഴിവുണ്ട്. ശരീരത്തിന് ‘ഫ്രഷ്നെസ്’ നല്‍കാനും ഇതിന് പ്രത്യേകമായ കഴിവുണ്ട്.
ബദാമും ഈ പട്ടികയില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ്. ബദാമിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ -ഇ ആണ് രോഗപ്രതിരോധ ശേഷിയെ ബലപ്പെടുത്താന്‍ സഹായിക്കുന്നത്.
മഞ്ഞളാണ് ഇനി ഈ ഗണത്തില്‍പ്പെടുന്ന മറ്റൊരു സാധനം. മഞ്ഞളും വെളുത്തുള്ളിയെപ്പറ്റി പറഞ്ഞത് പോലെ തന്നെ, കേവലം ഒരു ചേരുവയെന്നതില്‍ കവിഞ്ഞ് മരുന്നിന്റെ സ്ഥാനം നല്‍കിയാണ് നമ്മള്‍ പരമ്ബരാഗതമായി കണക്കാക്കിപ്പോന്നിട്ടുള്ളത്. രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനം സുഗമമാക്കുകയെന്ന ധര്‍മ്മമാണ് മഞ്ഞൾ നിര്‍വഹിക്കുന്നത്.