ഇൻസ്റ്റഗ്രാമില്‍ @zoopfood എന്ന അക്കൗണ്ട് എടുക്കുക.
അതില്‍ തുറന്നുവരുന്ന Ziva എന്ന ചാറ്റ്ബോട്ടിലേക്ക് Hi എന്നു മെസേജ് അയക്കാം
തുടര്‍ന്ന് വരുന്ന ‘Order Food’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
നിങ്ങളുടെ പേര്, മൊബൈല്‍ ഫോണ്‍ നമ്ബര്‍ എന്നിവ നല്കുക.
ശേഷം നിങ്ങള്‍ക്ക് സൂപ്പ് ടീമിന്റെ +917042062070 എന്ന നമ്ബറില്‍ നിന്നും മെസേജ് ലഭിക്കും.
ഇതില്‍ നിങ്ങളുടെ പിഎൻആര്‍ സ്റ്റാറ്റസ്, ഭക്ഷണം എത്തിക്കേണ്ട സ്റ്റേഷൻ എന്നിവ നല്കണം.
തുടര്‍ന്ന് വരുന്ന മെനുവില്‍ നിന്നും ആവശ്യമായ ഭക്ഷണം തെരഞ്ഞെടുക്കുക.
ഇത് കൂടാതെ സൂപ്പ് വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ട്രെയിൻ യാത്രയില്‍ ഇഷ്ടപ്പെട്ട ഭക്ഷണം നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. സൈറ്റ് അല്ലെങ്കില്‍ ആപ്പ് തുറന്ന് നിങ്ങളുടെ ട്രെയിനിന്‍റെ പേരോ അല്ലെങ്കില്‍ നമ്ബറോ ആദ്യം എന്‍റര്‍ ചെയ്യണം. തുടര്‍ന്ന് നിങ്ങള്‍ക്ക് റൂട്ടില്‍ ലഭ്യമായ റസ്റ്റോറന്‍റുകളുടെ പേര് കാണാം. അതില്‍ നിന്നും നിങ്ങള്‌ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അടുത്തത് പണമടയ്ക്കലാണ്. ഓണ്‍ലൈൻ ആയും നേരിട്ട് പൈസ കൊടുക്കുവാനും സാധിക്കും. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിങ്ങള്‍ ആവശ്യപ്പെട്ട സ്റ്റേഷനില്‍, നിങ്ങളുടെ സീറ്റില്‍ എത്തിച്ചുതരും.
ഇത് കൂടാതെ വാട്സ് ആപ്പ് വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും സൂപ്പ് നല്കുന്നു. ഇതിനായി +91 7042062070 എന്ന നമ്ബറില്‍ വാട്ട്‌സ്‌ആപ്പ് ചെയ്യാം.