തിരുവനന്തപുരം:കേരളത്തിലെ സര്‍ക്കാര്‍ ചിലവിന്റെ 74 ശതമാനവും ശമ്ബളമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുകയാണെന്നും കഴിഞ്ഞ അമ്ബത് വര്‍ഷമായി കേരളത്തില്‍ ഒരു പുരോഗമനവുമില്ലന്നും കെ ബി ഗണേശ് കുമാര്‍ എം എല്‍ എ.
മാത്രമല്ല ശമ്ബള ചിലവിന്റെ 64 ശതമാനവും പോകുന്നത് സ്‌കൂള്‍ കോളജ് അധ്യാപകര്‍ക്കാണെന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ഫലം ഉണ്ടാകുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വേദിയില്‍ ഇരിക്കുപ്പോഴായിരുന്നു ഗണേഷിന്റെ ഈ വിമര്‍ശനം. 50വര്‍ഷം മുമ്ബ് ഇറങ്ങിയ ഈ നാട് എന്ന സിനിമിയില്‍ പറയുന്നത് പോലെയാണ് ഇപ്പോഴും കേരളത്തിലെ കാര്യങ്ങളെന്നും കെ ബി ഗണേശ്കുമാര്‍ പറഞ്ഞു.