റിയാദ്:സൗദിയിൽ കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരൻ മരിച്ചു.മദീനയിലെ സുവൈദറക്ക് വടക്ക് ദസീറിലായിരുന്നു സംഭവം.
140 മീറ്റര്‍ ആഴവും 35 സെൻറിമീറ്റര്‍ വ്യാസവുമുള്ള കുഴല്‍ക്കിണറില്‍ കിടന്ന മൃതദേഹം ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ സിവില്‍ ഡിഫൻസ് പുറത്തെടുത്തു. ഒരാള്‍ കുഴല്‍ക്കിണറില്‍ വീണെന്ന് വിവരം കിട്ടിയ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നെന്ന് മദീന സിവില്‍ ഡിഫൻസ് ട്വിറ്ററില്‍ അറിയിച്ചു.
സമാന്തര കിണര്‍ കുഴിച്ച് 27 മണിക്കൂറോളം നീണ്ട പ്രവര്‍ത്തനമാണ് നടത്തിയത്. എല്ലാരീതിയിലുമുള്ള പരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഇന്ത്യാക്കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.