KeralaNEWS

ട്രെയിനിൽ വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം; തിരുവനന്തപുരം സ്വദേശിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം:ട്രെയിനിൽ വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

ശ്രീകാര്യം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.ട്രെയിന്റെ ബാത്ത്‌റൂമില്‍ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയത്.

ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്‌കൂളിലെ കുട്ടികള്‍ക്ക് നേരെയായിരുന്നു അശ്ലീല പ്രദര്‍ശനം. നേരത്തെയും ഇയാള്‍ ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.

Back to top button
error: