KeralaNEWS

പേപ്പട്ടി ശല്യം ഭയന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: പേപ്പട്ടി ശല്യം ഭയന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ മൂന്ന് സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

ഇന്നലെ ഇവിടെ നാല് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു.അക്രമകാരികളായ നായയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.തൊഴിലുറപ്പ് ജോലികളും നിര്‍ത്തിവച്ചു.

കൂത്താളിയില്‍  മൂന്ന് പേര്‍ക്കും വിളയാട്ടു കണ്ടിമുക്കില്‍ ഒരു വിദ്യാര്‍ഥിയെയുമാണ് തെരുവ് നായ അക്രമിച്ചത്.കൂത്താളി വെളുത്താടന്‍ വീട്ടില്‍ ശാലിനി(38), പേരാമ്ബ്ര സ്വദേശി പ്രസീത(49), കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍(68) വിളയാട്ടു കണ്ടി മുക്കില്‍ വിദ്യാഥിയായ 18 കാരന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

Back to top button
error: