KeralaNEWS

ഒരാഴ്ചയ്ക്കിടെ മൂന്നാമതും ഭൂചലനം; തൃശൂരിൽ വീടുകളുടെ ചുവരുകൾ വീണ്ടുകീറി

തൃശൂർ:ഒരാഴ്ചയ്ക്കിടെ മൂന്നാമതും തൃശൂര്‍ ജില്ലയില്‍  ഭൂചലനം. തൃക്കൂര്‍, പൊന്നൂക്കര, കല്ലൂര്‍, ഞെള്ളൂര്‍, കാവല്ലൂര്‍, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, പാഴായി, കടലാശേരി, പുത്തൂര്‍ ചെമ്ബങ്കണ്ടം ഭാഗങ്ങളിലും ചേര്‍പ്പ്, പെരുന്പിള്ളിശേരി, വല്ലച്ചിറ പഞ്ചായത്തിലെ കടലാശേരി, ഞെരുവിശേരി ഭാഗങ്ങളിലുമാണ് നേരിയ ഭൂചലനവും  മുഴക്കവും  അനുഭവപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 1.01 നായിരുന്നു സംഭവം. ഒരു സെക്കന്‍റ് മാത്രമുണ്ടായ പ്രകമ്ബനത്തോടൊപ്പം ഭൂമിക്കടിയില്‍നിന്ന് മുഴക്കവും അനുഭവപ്പെട്ടു.പൊന്നൂക്കര നേതാജിനഗര്‍ സ്വദേശികളായ പാറാമ്ബറത്തി രാജൻ, കോര്‍ണാടൻ ഗോപാലൻ എന്നിവരുടെ വീടുകളുടെ ചുവരുകള്‍ വിണ്ടുകീറി.കഴിഞ്ഞ ബുധനാഴ്ചയുണ്ടായ പ്രകമ്ബനത്തിലും ഈ വീടുകള്‍ക്കു നേരിയ വിള്ളലുണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ കട്ടിലും മറ്റും ചെറിയ രീതിയില്‍ അനങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ആദ്യം പ്രകമ്പനം ഉണ്ടായത്. തുടര്‍ന്ന് രാത്രിയിലും ഭൂചലനം അനുഭവപ്പെട്ടു.
രാവിലെ പ്രകമ്പനം ഉണ്ടായപ്പോള്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.റവന്യൂ, ദുരന്തനിവാരണ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.റിക്ടര്‍ സ്കെയിലില്‍ മൂന്നില്‍ താഴെ മാത്രമാണു തോത് രേഖപ്പെടുത്തിയത്.അതിനാല്‍ ഇതു ഭൂചലനമായി പരിഗണിക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Back to top button
error: