ഇടുക്കി:വണ്ടൻമേട് ചേറ്റുകുഴിയിലെ പാറക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു.
മംഗലംപടി സ്വദേശികളായ രഞ്ജിത്ത്, പ്രദീപ് എന്നിവരാണ് മരിച്ചത്. പാറമടക്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ അപകടമുണ്ടായതായാണു വിവരം.
കട്ടപ്പനയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ വൈകിട്ട് 6.15നു ആണ് മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മൂന്നു പേര് നീന്തി രക്ഷപ്പെട്ടു.