KeralaNEWS

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട;‍പള്ളിത്തുറയിൽ കാറില്‍ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. പള്ളിത്തുറയില്‍ കാറില്‍ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്.

സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു.കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി സ്വദേശി കാര്‍ലോസ്, അനു, ഷിബു എന്നിവരാണ് പിടിയിലായത്.

കാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വീട്ടില്‍ MDMA യും ഉണ്ടെന്ന് എക്സൈസ് പറഞ്ഞു. കാറില്‍ നിന്ന് 2 പേരും, വീട്ടില്‍നിന്ന് 2പേരുമാണ് പിടിയിലായത് . കാറില്‍ ഉണ്ടായിരുന്നത് 62 പൊതി കഞ്ചാവാണ്.
കഠിനംകുളം സ്വദേശി ജോഷോ, വലിയവേളി സ്വദേശി കാര്‍ലോസ് എന്നിവരാണ് കാറിലുണ്ടായിരുന്ന പ്രതികള്‍. വലിയവേളി സ്വദേശികളായ അനു, ഷിബു എന്നിവരെ വീടിനുള്ളില്‍ നിന്നാണ് പിടികൂടിയത്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോന്നും അന്വേഷണം നടക്കുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: