കൊച്ചി കോര്‍പ്പറേഷന്‍ ഇനി എല്‍.ഡി.എഫ് ഭരിക്കും.?
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇത് സുവര്‍ണകാലഘട്ടം. കൊച്ചി കോര്‍പ്പറഷിനിലെ ഭരണം കൂടി ഇപ്പോള്‍ എല്‍.ഡി.എഫ് ഉറപ്പിച്ചിരിക്കുകയാണ്. 34 സീറ്റ് നേടിയ എല്‍.ഡി.എഫിന് കോര്‍പ്പറേഷന്‍ ഭരിക്കാന്‍ വേണ്ടിയിരുന്നത് ഒരാളുടെ പിന്തുണയാണെന്നിരിക്കേ ഇപ്പോള്‍ രണ്ട് യു.ഡി.എഫ് വിമതരുടെ പിന്തുണ ഇടതു പക്ഷത്തിനൊപ്പമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സ് വിമതനായി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച സനില്‍മോനും, മുസ്ലിം ലീഗ് വിമതനായി കല്‍വത്തിയില്‍ നിന്നും വിജയിച്ച ടി.കെ അഷ്‌റഫുമാണ് ഇപ്പോള്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മൂപ്പത്തിയാറ് സീറ്റോടെ എല്‍.ഡി.എഫ് കോര്‍പ്പറേഷന്‍ ഭരണം നേടുമെന്നുറപ്പായി
അതേ സമയം ഇപ്പോഴും ഭരണം പിടിക്കാം എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. യു.ഡി.എഫ് വിമതരേയും മറ്റ് സ്വതന്ത്രരേയും ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ ജില്ലാ നേതൃത്വം ധ്രുതഗതിയില്‍ ആലോചിക്കുകയാണ്. പിന്തുണ നല്‍കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഓരോ വര്‍ഷം മേയര്‍ പദവി എന്നതാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്ന ഓഫറെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അവസാന നിമിഷം വരെ ഭരണം പിടിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.