KeralaNEWS

വെള്ളക്കെട്ടിനു നടുവിലായ വീട്ടില്‍ വീട്ടമ്മയുടെ മൃതദേഹം ;മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ റോഡിലെത്തിച്ചു

തിരുവല്ല:വെള്ളക്കെട്ടിനു നടുവിലായ വീട്ടില്‍ വീട്ടമ്മയുടെ മൃതദേഹം.ഹൃദയാഘാതത്തെ തുടർന്നാണ് ഇവർ മരിച്ചതെന്നാണ് സൂചന.
തിരുവല്ല ചാത്തങ്കരിയിലാണ് സംഭവം.ചാത്തങ്കരി ലവ് ഡേയില്‍ റിട്ടയേഡ് ബാങ്ക് മാനേജര്‍ പി.ടി. മാധവന്‍റെ ഭാര്യ അച്ചാമ്മ(62)യാണ് മരിച്ചത്.
വെള്ളക്കെട്ടിനു നടുവിലായതിനാൽ  മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയാണ് ഇവരുടെ മൃതദേഹം റോഡിലെത്തിച്ചത്.
വെള്ളക്കെട്ട് മൂലം മൂന്നു ദിവസമായി റോഡില്‍ വാഹനയോട്ടം നിലച്ചിരിക്കുകയാണ്. മൃതദേഹം ജെസിബിയുടെ സഹായത്തോടെ പെരിങ്ങര പഞ്ചായത്ത് മുക്കിനു സമീപം എത്തിച്ച്‌ ആംബുലന്‍സില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.

സംസ്‌കാരം പിന്നീട്.. മക്കള്‍: പ്രേംസണ്‍, പ്രേംസി, പ്രമോദ്. മരുമക്കള്‍: ജെസിന്‍, സ്റ്റീഫന്‍, ഡാര്‍ലി.

Back to top button
error: