ഇതിലൂടെ ഏഷ്യൻ ടീമുകളുടെ സ്ലോട്ടുകളുടെ എണ്ണവും 8 യി വര്‍ദ്ധിക്കുന്നു.ഫിഫ റാങ്കിംഗില്‍ ആദ്യ 20 ഏഷ്യൻ ടീമുകളില്‍ ഇന്ത്യ ഇടംപിടിച്ചതിനാല്‍, 2026ലെ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതയുടെ ആദ്യ റൗണ്ടിന്റെ ഭാഗമാകേണ്ട കാര്യം നീലകടുവകള്‍ക്കില്ല. ഇതിലൂടെ നേരിട്ട് രണ്ടാം റൗണ്ടിലേക്കെത്താം.
2023 നവംബറില്‍ ആരംഭിക്കുന്ന പ്രാഥമികഘട്ടത്തിലെ റൗണ്ട് 2 മത്സരം 2024 ജൂണ്‍ വരെ തുടരും.ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടണമെങ്കില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നടത്തേണ്ടത് ഇവിടെയാണ്.ഫിഫ ലോകകപ്പ് 2026 ക്വാളിഫയേഴ്സ് പ്രാഥമിക റൗണ്ട് 2ല്‍ പ്ലോട്ട് 2വിന്റെ ഭാഗമാകുന്നതിലൂടെ ഇന്ത്യയ്ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള സാദ്ധ്യതയും ചെറുതായി ഉയര്‍ത്താനാകും. പ്ലോട്ട് 2ല്‍ ഇന്ത്യക്കൊപ്പം ഉസ്ബെക്കിസ്ഥാൻ, ചൈന, ജോര്‍ദാൻ, ബഹ്റൈൻ, സിറിയ, വിയറ്റ്നാം, പലസ്തീൻ, കിര്‍ഗിസ്ഥാൻ എന്നീ രാജ്യങ്ങളാണുളളത്.